പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് പാകിസ്താൻ സ്വദേശികൾ ഉൾപ്പെടെ മൂന്നു ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ പാകിസ്താൻ സ്വദേശികളാണ്. ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡി​ജി​പി ദി​ൽ‌​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.

370 ആം വകുപ്പ് പിൻ വലിച്ചതിന് ശേഷം മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ എറ്റുമുട്ടലാണിത്. തിരച്ചിൽ നടത്തിയ സുരക്ഷ സേനയ്ക്ക് എതിരെ ഭീകരർ വെടിവച്ചതിനെ തുടർന്നായിരുന്നു സൈനിക നടപടി.

ഇതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താൻ, പൂ​ഞ്ചി​ലെ ബ​ലാ​കോ​ട്ട്, മെ​ന്ദാ​ർ സെ​ക്ട​റു​ക​ളി​ൽ ആക്രമണം തുടരുകയാണ്. ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top