Advertisement

കൊച്ചി നഗരത്തിലെ വെളളക്കെട്ട്; വീഴ്ചകൾ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

October 23, 2019
Google News 0 minutes Read

കൊച്ചി നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി വിശദീകരണം നൽകും.

നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണം ആവശ്യപ്പെടുന്ന ഹർജിയിലായിരുന്നു കോടതി ഇന്നലെ കൊച്ചിൻ കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സർക്കാർ പിരിച്ചുവിടാത്തതെന്നും ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയത്. കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷൻ വർഷം തോറും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കെഎസ്ഇബിയോട് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here