ചില ആപ്പുകളുടെ ഗദ്ഗദങ്ങൾ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ചില ആപ്പുകളുടെ ഗദ്ഗദങ്ങൾ

1. ഗൂഗിൾ മാപ്‌സ്:

സാറേ കഴിഞ്ഞ മൂന്നാഴ്ചയായി ഞാൻ ഇവന് വഴുതക്കാട് പോകാൻ വഴി പറഞ്ഞു കൊടുക്കുന്നു. ഇത്രയ്ക്കും ബുദ്ധി ഇല്ലാത്തവരെ വഴി പഠിപ്പിക്കാൻ പറ്റൂല്ല സാറേ ! എന്നും എന്നെ ഓൻ ചെയ്തു വെച്ചിട്ടു അവൻ ആ ഓട്ടോ ചേട്ടന്മാരോട് വഴി ചോദിക്കും. എന്റെ പൊന്നു ചേട്ടാ, എന്നെ ഇങ്ങനെ ഇൻസ്ലറ് ചെയ്യല്ലേ.

2. ഗൂഗിൾ

പറയുമ്പോൾ കമ്പ്യൂട്ടർ വിദഗ്ദ്ധനാണ്. എൽകെജി പിള്ളേർക്ക് ഇല്ലല്ലോ സാറേ, ഇത്രേം മണ്ടൻ ചോദ്യങ്ങൾ. അവന്റെ പകുതി ശമ്പളം സത്യത്തിൽ എനിക്ക് അവകാശപ്പെട്ടതാണ്.

3. മോസില്ല ഫയർഫോക്സ്:

എന്താണെന്ന് അറിയില്ല സാറേ, എപ്പോൾ നോക്കിയാലും ആ പ്രൈവറ്റ് വിൻഡോയും തുറന്ന് ഇരുപ്പാണ്. ഞാൻ വല്ല ഹിസ്റ്ററിയും സേവ് ചെയ്യട്ടെ എന്നു ചോദിച്ചാൽ, “ഒരു കൈയബദ്ധം, നാറ്റിക്കരുത്” എന്നൊരു ഡയലോഗും.

4. വാട്ട്സ്ആപ്പ്:

ചില കൊടുക്കൽ വാങ്ങലുകൾ ഒക്കെ ഇവിടെ നടക്കുന്നുണ്ട്. കൂടുതലും സന്ധ്യ കഴിഞ്ഞാണ്. ആ നീല ടിക്കും, ലാസ്റ്റ് സീനും ഓഫ് ചെയ്തു ഇട്ടേക്കുന്നത് കണ്ടാൽ അറിയില്ലേ, പഠിച്ച കള്ളൻ ആണ്.

5. ഡെയിലി ഹണ്ട്:

വിജ്ഞാനപ്രദമായ വാർത്തകൾ കാണിച്ചു കൊടുക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല സാറേ. ഓരോ എതിരാളിയും അർഹിക്കുന്ന ഒരു യുദ്ധമുറ ഇല്ലേ. ഇവന് ഇതു മതിയാകും.

6. ടെലഗ്രാം:

ബീമാപള്ളിയിൽ പോലും കാണത്തില്ലല്ലോ ഇത്രേം സിനിമാടെ കള്ള പ്രിന്റുകൾ. എന്നെ വല്ലപ്പോഴും മെസ്സേജ് അയയ്ക്കാനും, ചാറ്റ് ചെയ്യാനും കൂടെ ഉപയോഗിക്കണം കേട്ടോ.

7. ഗൂഗിൾ പേ:

എടിഎം വഴിയും നെറ്റ്ബാങ്കിംഗ് വഴിയും കമ്മീഷൻ കൊടുത്തു കാശ് ട്രാൻസ്‌ഫർ ചെയ്തോണ്ടിരുന്നവനാണ്. ഇപ്പോൾ ഫ്രീ ആയിട്ട് പൈസ ട്രാൻസ്‌ഫർ ചെയ്തു കൊടുക്കുന്ന എന്നെ, അവൻ കാശ് അങ്ങോട്ട് കൊടുക്കുന്നില്ല എന്നു പറഞ്ഞാ തന്തയ്ക്ക് വിളിക്കുന്നത്.

8. സ്വിഗ്ഗി:

മുതലാളി വെറും ചെറ്റയാണ്. ഓഫർ ഇല്ലാത്ത ഹോട്ടലിൽ വരെ കേറി കൂപ്പൻ അടിച്ചു നോക്കിയിട്ട് അവസാനം ആ സൊമാറ്റോയിൽ രണ്ടു രൂപ കുറവ് ഉണ്ടെന്ന് പറഞ്ഞു അവിടുന്നു ഓർഡർ ചെയ്യും.

9. ആമസോണ്:

തേപ്പ് ആണ് സാറേ വെറും തേപ്പ്‌. അണ്ടർ വെയർ മുതൽ ലാപ്ടോപ്പ് വരെ സകല സാധനത്തിന്റെയും വില നോക്കും. കാർട്ടിൽ ആഡ് ചെയ്യുകേം ചെയ്യും. എന്നിട്ട് ഒന്ന് മേടിക്കാതെ കൊതിപ്പിച്ചു കടന്നു കളയും.

10. ബുക്ക്മൈഷോ:

സാറേ സിനിമയുടെ റിലീസ് ഡേറ്റും, റിവ്യൂവും നോക്കൽ ആണ് സാറേ അവന്റെ മെയിൻ. ബുക്കിങ് വല്ലതും കിട്ടണോങ്കിൽ തീയേറ്ററിൽ കിട്ടുന്നതിന്റെ പകുതി റേറ്റിന് ഞാൻ ടിക്കറ്റ് കൊടുക്കണം.

(ശരത് ശശി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top