അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1955 വോട്ടുകളുട ഭൂരിപക്ഷത്തിനാണ് ഷാനിമോൾ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാന് പരാജയമാണ് സമ്മാനിച്ചതെങ്കിലും ഇത്തവണ ഷാനിമോൾക്ക് ആശ്വാസമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു എതിരാളികൾ. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ്
അരൂരിലായിരുന്നു. 80.47 ശതമാനം.
1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും അരൂർ പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. രണ്ട് തവണ മാത്രമാണ് യുഡിഎഫിനൊപ്പം മണ്ഡലം നിലകൊണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here