ശ്രീലങ്കക്കെതിരായ സന്നാഹ മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ശ്രീലങ്കക്കെതിരായ ബോർഡ് പ്രസിഡൻ്റ് ഇലവൻ്റെ മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഓസീസ് ടൂറിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തിലാണ് സ്കോട്ട് മോറിസൺ വാട്ടർ ബോയ് ആയി കളത്തിലിറങ്ങിയത്. ശ്രീലങ്കൻ ബാറ്റിംഗിനിടെയാണ് അദ്ദേഹം വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയത്.

ശ്രീലങ്കൻ ബാറ്റിംഗിൻ്റെ 16ആം ഓവറിലായിരുന്നു സംഭവം. ലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്ത് നിൽക്കുകയായിരുന്നു. അപ്പോഴായിരുന്നു മോറിസണിൻ്റെ രംഗപ്രവേശനം. ഓസീസ് ടീമിൻ്റെ മഞ്ഞ തൊപ്പിയണിഞ്ഞാണ് മോറിസൺ വെള്ളക്കുപ്പിയുമായി ഇറങ്ങിയത്. ക്രിസ് ലിൻ, ജേസൻ സങ്ക തുടങ്ങിയവർക്കരികിലേക്കാണ് മോറിസൺ ചെന്നത്.

മത്സരത്തിൽ ബോർഡ് പ്രസിഡൻ്റ് ഇലവൻ ലങ്കയെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 20 ഓവറിൽ 131 റൺസ് നേടി ഓൾഔട്ടായി. ഒരു പന്തും ഒരു വിക്കറ്റും ബാക്കി നിൽക്കെ ബോർഡ് പ്രസിഡൻ്റ് ഇലവൻ ജയിക്കുകയായിരുന്നു.

cricket,.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top