വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിട്ടു; നിലവിലെ ലീഡ് നില

വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ അഞ്ചിൽ മൂന്നിടങ്ങളിലും യുഡിഎഫിനാണ് മുന്നേറ്റം. ഇടത് മുന്നണി രണ്ടിടത്താണ് മുന്നേറുന്നത്.
വട്ടിയൂർക്കാവിലൽ എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് 2552 വോട്ടുകൾക്കും, കോന്നിയിൽ എൽഡിഎഫിന്റെ കെയു ജനീഷ് കുമാർ 2007 വോട്ടുകൾക്കും മുന്നേറുന്നുണ്ട്. അരൂരിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ 963 വോട്ടുകൾക്കും, എറണാകുളത്ത് ടിജെ വിനോദ് 2800 വോട്ടുകൾക്കും, മഞ്ചേശ്വരത്ത് എംസി കമറുദ്ദീൻ 4000 വോട്ടുകൾക്കും മുന്നിലാണ്.
Read Also : കോന്നിയിൽ എൽഡിഎഫ് മുന്നേറുന്നു; എറണാകുളം തിരിച്ചുപിടിച്ച് യുഡിഎഫ്
വട്ടിയൂർക്കാവിൽ തുടക്കം മുതൽ തന്നെ മേയർ ബ്രോ മുന്നേറുന്ന കാഴ്ച്ചയാണ് കാണുന്നത്. കോന്നിയിൽ ആദ്യം യുഡിഎഫിനായിരുന്നു മുന്നേറ്റമെങ്കിലും നിലവിൽ എൽഡിഎഫ് മുന്നേറുകയാണ്. എറണാകുളത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.
അരൂരും തുടക്കത്തിൽ എൽഡിഎഫിന് അനുകൂലമായിരുന്നവെങ്കിലും നിലവിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനാണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് എംസി കമറുദ്ദീൻ തുടക്കം മുതൽ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here