കോന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കെ സുരേന്ദ്രൻ

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടും കോന്നിയിൽ വിജയം തൊടാൻ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയിൽ മുന്നിട്ട് നിൽക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
5220 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫ് കൈയടക്കാൻ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും ഉൾപ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രൻ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here