Advertisement

തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

20 hours ago
Google News 2 minutes Read
surendran

തൃശൂരിൽ അഭിമാന പോരാട്ടത്തിന് ഒരുങ്ങി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധ കേന്ദ്രത്തെ അറിയിച്ചു. ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രൻ പങ്കെടുത്തില്ലെങ്കിലും തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു.

ഇന്നലെ തൃശൂരിൽ മത്സരിക്കാൻ ബിജെപി വിട്ട സന്ദീപ് വാര്യർ കെ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. മണലൂരിൽ കെ കെ അനീഷ് കുമാറും , പുതുക്കാട് മത്സരിക്കാൻ ‘ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഓഫീസിന് നേരെ കരിയോയിൽ ഒഴിച്ച സംഭവത്തിൽ സമരത്തിൽ സുരേന്ദ്രൻ പങ്കെടുത്തതും തൃശൂരിൽ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗം.

തൃശൂരില്‍ കളളവോട്ട് ചേര്‍ത്തതിനെ ന്യായീകരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സന്ദീപ് വാര്യര്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ചത്.

ചങ്കൂറ്റമുണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നും സുരേന്ദ്രനെ കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വോട്ട് കൊളളയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചത്.

‘എന്തിനാണ് സുരേന്ദ്രാ വേറെ ആളുകളുടെ പേര് പറയുന്നത്? സുരേന്ദ്രനെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ആണത്തമുണ്ടെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ വന്ന് മത്സരിക്ക്. കോണ്‍ഗ്രസ് നിങ്ങളെ പരാജയപ്പെടുത്തും. യുഡിഎഫ് നിങ്ങളെ പരാജയപ്പെടുത്തും.

സുരേന്ദ്രന്‍ ആ ഹെലികോപ്റ്റര്‍ ഒന്ന് തിരിച്ച് തൃശൂരില്‍ ലാന്‍ഡ് ചെയ്യണം. കേരളം മുഴുവന്‍ നടന്ന്, പറന്ന് മത്സരിച്ചതല്ലേ? ഇനി തൃശൂര്‍ കൂടിയല്ലേ ബാക്കിയുളളൂ, ഇവിടെക്കൂടി മത്സരിക്ക്, ഞങ്ങള്‍ തോല്‍പ്പിച്ച് വിട്ട് കാണിച്ചുതരാം. കോണ്‍ഗ്രസ് പ്രസ്ഥാനം ഒന്നിച്ചുനിന്ന്, യുഡിഎഫ് ഒറ്റക്കെട്ടായി തൃശൂര്‍ തിരിച്ചുപിടിക്കാന്‍ പോവുകയാണ്’- സന്ദീപ് വാര്യര്‍ പറഞ്ഞു.

ഞങ്ങള്‍ അറുപതിനായിരം കളളവോട്ട് ചേര്‍ത്തപ്പോള്‍ നിങ്ങള്‍ക്ക് തടയാന്‍ പറ്റിയില്ലല്ലോ, നിങ്ങള്‍ക്ക് പോയി തൂങ്ങിച്ചത്തൂടെ എന്നാണ് സുരേന്ദ്രന്‍ ഇന്നലെ കേരളത്തിലെ പൊതുസമൂഹത്തോട് ചോദിച്ചത്, ഈ കക്ഷിയല്ലേ പണ്ട് മഞ്ചേശ്വരത്ത് പതിനയ്യായിരം കളളവോട്ട് ചെയ്തുവെന്ന് പറഞ്ഞ് കോടതിയില്‍ പോയത്? സുരേന്ദ്രന്‍ തൂങ്ങിച്ചത്തോ? സുരേന്ദ്രന്‍ തൂങ്ങിച്ചത്തില്ല എന്ന് മാത്രമല്ല കേസ് പിന്‍വലിച്ച് കണ്ടംവഴി ഓടുകയാണ് ചെയ്തത്. ആ സുരേന്ദ്രനാണ് ചോദിക്കുന്നത് നിങ്ങള്‍ക്ക് തൂങ്ങിച്ചത്തൂടെ എന്ന്. എന്ത് ഭാഷയാണത്? എന്നിട്ട് യുഡിഎഫിനോട് ഒരു വെല്ലുവിളിയാണ്, തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടുത്ത തവണ ധൈര്യമുണ്ടെങ്കില്‍ മത്സരിക്കാന്‍ വാ, ഞങ്ങള്‍ ശോഭാ സുരേന്ദ്രനെ നിര്‍ത്തും എന്ന്.

പഴയ സിനിമയില്‍ എനിക്ക് പകരം രമണന്‍ ഗോദയിലേക്ക് ഇറങ്ങും എന്ന് പറഞ്ഞതുപോലെ. ശോഭ എവിടെയും ജയിക്കരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തന്നെ കൊണ്ടുവന്ന് നിര്‍ത്തണം എന്ന് പറഞ്ഞത്. സുരേന്ദ്രന്‍ പ്രസിഡന്റായിരുന്ന കാലത്ത് ആ പാവത്തിന് ജയിക്കാവുന്ന ഒരു മണ്ഡലവും കൊടുത്തിട്ടില്ല. അവിടെ മുഴുവന്‍ അടിവലിയായിരുന്നു. പോയ ഇടങ്ങളിലെല്ലാം ശോഭ സുരേന്ദ്രനെതിരെ പരാതികൊടുത്തിട്ടുണ്ട്. എന്നിട്ടിപ്പോ വീണ്ടും ആ പാവത്തിനലെ ബലിയാടാക്കാനായി ആപ്പുവെച്ചിട്ട് പോയിരിക്കുകയാണ്’- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : k surendran to contest from thrissur constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here