Advertisement

മലപ്പുറത്ത് ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

October 24, 2019
Google News 0 minutes Read

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിനു പിന്നിൽ സിപിഐമ്മിന്റെ രാഷ്ട്രീയ വിരോധമാണന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.

രാത്രി എട്ട് മണിയോടെയാണ് സംഭവം. നിസ്ക്കരിക്കാൻ പോകുന്ന സമയത്ത് അഞ്ചുടി പള്ളിക്ക് സമീപത്ത് വെച്ചാണ് ലീഗ് പ്രവർത്തകനായ ഇസ്ഹാഖിന് വെട്ടേറ്റത്. ബോഡി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം സർവകക്ഷി യോഗം ചേർന്നാണ് താനൂരിൽ സമാധാനം പുനഃസ്ഥാപിച്ചത്. ഇതിനിടെയാണ് തീരപ്രദേശത്ത് വീണ്ടും ആക്രമണമുണ്ടായത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here