Advertisement

ലീഡ് ഉയര്‍ത്തി വി കെ പ്രശാന്ത്

October 24, 2019
0 minutes Read

വട്ടിയൂര്‍ക്കാവില്‍ ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ വോട്ട് നിലയില്‍ വി കെ പ്രശാന്ത് മുന്നിലാണ്. രണ്ടാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1114 വോട്ടുകളുടെ ലീഡാണ് വി കെ പ്രശാന്തിനുള്ളത്. നാല് പഞ്ചായത്തുകളാണ് വലിയ എല്‍ഡിഎഫിന് വന്‍ നേട്ടമുണ്ടായിരിക്കുന്നത്. 18 പോസ്റ്റല്‍ വോട്ടുകളാണ് മേയര്‍ക്ക് ലഭിച്ചത്.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.23 ആയിരുന്നു പോളിംഗ്. ഇത്തവണ 62.66 ശതമാനമാണ് പോളിംഗ്. തീപാറുന്ന പോളിംഗ് നടന്ന വട്ടിയൂര്‍ക്കാവില്‍ പ്രത്യക്ഷത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയാണുള്ളത്.
എന്നാല്‍ യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലത്തില്‍ വിജയമല്ലാതെ മറിച്ചൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ മേയര്‍ ബ്രോ ആയി മാറിയ വി കെ പ്രശാന്തിനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top