സഹലിന്റെ സബ്സ്റ്റിറ്റ്യൂഷനിൽ തനിക്ക് തെറ്റിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി

മുംബൈ സിറ്റി എഫ്സിക്കെതിരായ തോൽവി തനിക്ക് പറ്റിയ പിഴവാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. തൻ്റെ തന്ത്രങ്ങൾ പിഴച്ചതാണ് മത്സരത്തിൽ തോൽവി വഴങ്ങാൻ കാരണമായതെന്ന് ഷറ്റോരി പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹലിൻ്റെ സബ്സ്റ്റിറ്റ്യൂഷനാണ് തോൽവിക്ക് കാരണമായതെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. മറ്റ് രണ്ട് സബ്സ്റ്റിറ്റ്യൂഷനുകളും ഓക്കെയായിരുന്നു എന്നും മൂന്നാമത്തെ സബ്സ്റ്റിറ്റ്യൂഷനിൽ പിഴവു പറ്റിയെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കാൻ ആഗ്രഹിച്ചതു കൊണ്ടാണ് താൻ ആ സബ്സ്റ്റിറ്റ്യൂഷൻ നടത്തിയത്. പക്ഷെ ആ സമയത്ത് സമനിലയ്ക്കായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും ഷറ്റോരി പറഞ്ഞു. ടീം ഒരു പാട് പ്രശ്‌നങ്ങള്‍ക്കിടയിലാണ് കളിച്ചത്. രണ്ട് ഡിഫന്‍ഡര്‍മാരും ഫിറ്റല്ല. ജൈറോ ഇഞ്ചക്ഷന്‍ എടുത്താണ് കളിക്കുന്നത്. എന്നിട്ടും ടീം നന്നായി കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 83ആം മിനിട്ടിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here