ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: സുകുമാരൻ നായർ

എൻഎസ്എസിന്റെ ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും എന്ന് സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വട്ടിയൂർകാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചെന്നും ആയിരുന്നു വിശദീകരണം.

ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. സംസ്ഥാനസർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. സമദൂരത്തിൽ നിന്നും മാറാനുള്ള കാരണം വിശ്വാസസംരക്ഷണം മാത്രമാണ്.

Read Also: ‘നിലപാട് പറയുമ്പോൾ പ്രതിഫലനം ഉണ്ടാകുമെന്ന് ആലോചിക്കണം’; എൻഎസ്എസിനെതിരെ മന്ത്രി എം എം മണി

മുന്നാക്ക- പിന്നാക്ക വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് സർക്കാർ ശ്രമിക്കുന്നുവെന്നും സുകുമാരൻ നായർ വിമർശിച്ചു. നവോത്ഥാനത്തിന്റെ പേരിൽ വർഗീയത വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു.

നേരത്തെ സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നതെന്ന സുകുമാരൻ വ്യക്തമാക്കിയിരുന്നു. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറയുന്നുണ്ട്. എന്നാൽ ഈ പ്രസ്താവനയെ സമുദായാംഗങ്ങൾ പുച്ഛിച്ചിട്ടേ ഉള്ളു എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top