‘നിലപാട് പറയുമ്പോൾ പ്രതിഫലനം ഉണ്ടാകുമെന്ന് ആലോചിക്കണം’; എൻഎസ്എസിനെതിരെ മന്ത്രി എം എം മണി

എൻഎസ്എസിനെതിരെ വിമർശനവുമായി മന്ത്രി എം എം മണി. യുഡിഎഫ് അനുകൂല നിലപാടുകൾ സ്വീകരിച്ചപ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പിന്തുണ പ്രഖ്യാപിച്ചവരും സ്വീകരിച്ചവരും ചിന്തിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിനോട് ക്രിയാത്മക സമീപനം സ്വീകരിക്കാൻ എൻഎസ്എസ് തയ്യാറാകണം. തെരഞ്ഞെടുപ്പ് ഫലം സർക്കാരിനേറ്റ തിരിച്ചടിയെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം അപമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top