Advertisement

പെരിയ കേസിലെ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ അപ്പീൽ നൽകി

October 26, 2019
Google News 1 minute Read

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. നിലവിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലിൽ പറയുന്നു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

സിപിഐഎം പ്രവർത്തകർ പ്രതികളായ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടന്നതാണ്. പ്രതികൾ മുഴുവൻ പിടിയിലായി. നിലവിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അതിനാൽ കേന്ദ്ര ഏജൻസിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം.

Read also: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു

അതേസമയം, കേസിന്റെ മേൽനോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള 14 പേരാണ് സിബിഐയുടെ എഫ്ഐആറിലുമുള്ളത്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയത്. എന്നാൽ, കേരള പൊലീസ് സിബിഐക്ക് ഫയലുകൾ കൈമാറുകയോ അന്വേഷണം സിബിഐ ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here