ആൽഫൈൻ കൊലക്കേസ്; ജോളിയുടെ അറസ്റ്റിന് കോടതിയുടെ അനുമതി

ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റ് ഉടൻ. ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആൽഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
അതേസമയം, റോയ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. മാത്യുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും.
സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോൺസനെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here