കോന്നിയിലെ തോല്‍വി; കെപിസിസി യോഗത്തില്‍ മറുപടിയെന്ന് ഡിസിസി പ്രസിഡന്റ്

കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. ആരോപണങ്ങള്‍ക്ക് കെപിസിസി യോഗത്തില്‍ മറുപടി പറയുമെന്നും എന്തൊക്കെ പാളിച്ചകള്‍ സംഭവിച്ചുവെന്നത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ് എംപി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ കെപിസിസിയെ അറിയിക്കും. കോന്നിയില്‍ സാമുദായിക സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്തില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Read More: കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി അടൂർ പ്രകാശ്

കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററെയായിരുന്നു അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് മറികടന്ന് പി മോഹന്‍രാജിനെയാണ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്. റോബിന്‍ പീറ്ററെ ഒഴിവാക്കിയത് ജനം വിലയിരുത്തട്ടെ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് അടൂര്‍ പ്രകാശ് പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More