വട്ടിയൂര്‍ക്കാവില്‍ കള്ളക്കളികള്‍ നടന്നു; എല്ലാ നേതാക്കന്മാരോടും ഇക്കാര്യം പറഞ്ഞിരുന്നു: പത്മജാ വേണുഗോപാല്‍

വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട സംഭവത്തില്‍ കെ മുരളീധരനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പത്മജാ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ മുരളീധരനെ പിന്തുണച്ച് പത്മജാ വേണുഗോപാല്‍ രംഗത്തെത്തിയത്.
അദ്ദേഹം എത്ര നന്നായി വര്‍ക്ക് ചെയ്തു എന്ന് കണ്ട ഒരാളാണ് താന്‍. വീടുകള്‍ തോറും കയറി ഇറങ്ങി അദ്ദേഹം വോട്ട് പിടിച്ചു. പക്ഷെ എന്തൊക്കെയോ കള്ളക്കളികള്‍ നടക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞിരുന്നു. എല്ലാ നേതാക്കന്മാരോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുറച്ചു പരമ്പരാഗത വോട്ടുകള്‍ പോകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്റെ കാരണം പറയാന്‍ ബുദ്ധിമുട്ടുണ്ട്. കെ.കരുണാകരന്റെ മക്കളെ കുറെ പേര് സങ്കടപെടുത്തിയിട്ടുണ്ട് .പക്ഷെ ഞങ്ങള്‍ ആരോടും ഇത് വരെ അങ്ങിനെ ചെയ്തിട്ടില്ല . ഇനി അങ്ങിനെ ചെയ്യുകയുമില്ല .ഞങ്ങള്‍ ആരെയും പിന്നില്‍ നിന്നും കുത്തില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here