പട്ടാളത്തിനോട് കിടപിടിക്കും; കേരള പൊലീസിന്റെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍

കേരളാ പൊലീസിന്റെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ഏഴാമത് ബാച്ച് പാസിംഗ് ഔട്ട് പരേഡിന് തയാറെടുക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനായി രൂപീകരിച്ച കേരള പൊലീസിലെ പ്രത്യേക വിഭാഗമാണ് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ആന്റി മാവോയിസ്റ്റ് ഓപ്പറേഷനുകളിലും മികച്ച സേവനം കാഴ്ചവയ്ക്കുന്ന ബറ്റാലിയന്റെ ഏഴാമത് ബാച്ചാണ് പാസിംഗ് ഔട്ട് പരേഡിന് തയാറെടുക്കുന്നത്.
രാജ്യത്തെ പ്രമുഖപരിശീലനകേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയാണ് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ വരവ്. റിസര്‍വ് ബറ്റാലിയന്റെ പരിശീലനത്തിന്റെ വീഡിയോ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. വന്‍ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News