കശ്മീർ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം; നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

കശ്മീർ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും പാകിസ്ഥാൻ. പുലർച്ചെ രജൗരി, കുപ്‌വാര മേഖലകളിലാണ് പാക് സൈന്യം വ്യാപകമായി വെടിയുതിർത്തത്.

നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രജൗരി മേഖല സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു പാക് പ്രകോപനം. ഈമാസം ഇരുപതിന് തങ്ധാർ മേഖലയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. അന്ന് കരസേന നടത്തിയ പ്രത്യാക്രമണത്തിൽ പാക് അധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങൾക്ക് വൻപ്രഹരമേൽപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top