സഭയിൽ നിന്ന് പുറത്താക്കിയ സംഭവം; നേരിട്ട് വിശദീകരണം നൽകാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് പോപ്പിന് ലൂസിയുടെ കത്ത്

എഫ്‌സിസി സന്യാസസഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ നേരിട്ട് വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പോപ്പിന് സിസ്റ്റർ ലൂസിയുടെ കത്ത്. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താൻ തെറ്റുകാരിയായതെന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് 24ന് ലഭിച്ചു.
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നൽകിയ അപ്പീലും വത്തിക്കാൻ തള്ളിയതോടെയാണ് നേരിൽ വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി റോമിലേക്ക് കത്തയച്ചത്. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും സന്യാസവ്രതം ഇന്നോളം ലംഘിച്ചിട്ടില്ലെന്നും സിസ്റ്റർ കത്തിൽ വിശദീകരിക്കുന്നു.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നൽകാൻ സഭ തയ്യാറാകണമെന്നും, അവരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും സിസ്റ്റർ ലൂസി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 16നാണ് സിസ്റ്റർ ലൂസി നൽകിയ അപ്പീൽ തള്ളിയതായി അറിയിച്ച് വത്തിക്കാനിൽ നിന്ന് സന്ദേശം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here