പൊതു ഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർടിഎ

പൊതു ഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. ആർടിഎയുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് 11 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ 1നാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക. ‘മികച്ച ഗതാഗതം മെച്ചപ്പെട്ട നാളേയ്ക്ക്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ നടത്തുന്നത്. സുസ്ഥിര വികസനത്തിനും നല്ല പരിസ്ഥിതിക്കുമായി പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ ആഘോഷങ്ങൾ പ്രയോഗനപ്പെടുത്തുമെന്നു ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാതർ അൽ തായർ അറിയിച്ചു. ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിച്ച യാത്രക്കാരെ കണ്ടു പിടിച്ചു ആഘോഷങ്ങളുടെ ഭാഗമായി അനുമോദിക്കുന്ന പരിപാടിയും നടത്തുന്നുണ്ട് . യാത്രക്കാർക്കായി നിരവധി മത്സരങ്ങളും സമ്മങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . സ്വർണക്കട്ടി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വാട്ടർ കനാൽ പ്രോമിനേടിലാണ് മത്സരങ്ങൾ നടക്കുക .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here