വാളയാർ പീഡനം; തെളിവുകൾ ദുർബലമായിരുന്നു; കേസ് പരാജയപ്പെടുമെന്ന് തോന്നിയിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവൻ ട്വന്റിഫോറിനോട് പറഞ്ഞു.

പതിമൂന്ന് വയസുകാരിയായ മൂത്ത കുട്ടിയുടെ മരണത്തിൽ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ലെന്നും ജലജ മാധവൻ ആരോപിച്ചു. മധുവിനെ വീട്ടിൽ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി.

തെളിവുകളുടെ അഭാവത്തിൽ കേസ് പരാജയപ്പെടുമെന്ന് തുടക്കത്തിൽ തന്നെ തോന്നിയിരുന്നു.
രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ കൊലപാതക സാധ്യത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. കേസ് തള്ളിപ്പോകുമെന്ന് ഉറപ്പായിരുന്നു. കേസിൽ മൂന്ന് മാസം മാത്രമാണ് താൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നത്. തന്നെ മാറ്റാനുള്ള കാരണം അറിയില്ല. കേസിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടത് ഭാഗ്യമായെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ജലജ മാധവൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top