മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ള എല്ലാവര്‍ക്കും കാരുണ്യാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും: മന്ത്രി കെ കെ ശൈലജ

മൂന്നു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള എല്ലാവര്‍ക്കും കാരുണ്യാ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആര്‍ക്കെങ്കിലും കാരുണ്യാ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നിഷേധിച്ചിട്ടുണ്ടെങ്കില്‍ പരിഹരിക്കപ്പെടുമെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ വ്യക്തമാക്കി. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും പല ഉദ്യോഗാര്‍ത്ഥികളും അവ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പുനരന്വേഷണം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍സിഇപി കരാര്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍സിഇപിക്കെതിരെ സമാന നിലപാടായിരുന്നു പ്രതിപക്ഷ അംഗങ്ങളും സഭയില്‍ സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here