വാളയാർ കേസ്; യൂത്ത് കോൺഗ്രസും യുവമോർച്ചയും എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചുകളിൽ സംഘർഷം

വാളയാർ കേസിൽ പൊലീസ് പ്രതികളെ രക്ഷിച്ചെന്നാരോപിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. യുവമോർച്ചയും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചുകളിലാണ് പ്രശ്‌നങ്ങളുണ്ടായത്.
എസ്പി ഓഫീസിലേക്ക് ആദ്യമെത്തിയത് യുവമോർച്ച പ്രവർത്തകരായിരുന്നു. ബാരിക്കേഡ് കെട്ടി പ്രതിരോധിച്ച പൊലീസിന് നേരെ പ്രവർത്തകർ തള്ളിക്കയറി. പൊലീസ് പ്രതിഷേധം കനത്തപ്പോൾ നേരിയ തോതിൽലാത്തി വീശി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് മാർച്ചുമെത്തി. കല്ലും കുപ്പിയും വലിച്ചെറിഞ്ഞ് തുടക്കത്തിലേ പ്രകോപനപരമായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ചും.
പൊലീസും നേതാക്കളും ചേർന്ന് പിന്തിരിപ്പിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വാളയാറിലെ പെൺകുട്ടികളുടെ വീട് സന്ദർശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ മന്ത്രി എകെ ബാലനെതിരെ രംഗത്തെത്തി. മന്ത്രി എകെ ബാലനും സിപിഐഎം നേതാക്കളും ചേർന്നാണ് പ്രതികളെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here