നാളെ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

tomorrow bjp hartal ernakulam elankunnapuzha hartal tomorrow mundakkayam tomorrow hartal no hartal on wednesday ration shop owners enters indefenite strike

സംസ്ഥാന വ്യാപകമായി നാളെ കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ മാനസികമായി സർക്കാർ പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് സമരം.

ജില്ലാ കളക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ഖജനാവിലേക്ക് വരുമാനമുണ്ടാക്കാൻ വ്യാപാരികളെയും വ്യവസായികളെയും പീഡിപ്പിക്കുകയാണ് സർക്കാരെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ പറഞ്ഞു. ഇത്തരം നടപടികളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടുമെന്നും നസറുദ്ദീൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top