ബച്ചന്റെ അതിഥികളായി ദുൽഖറും ഭാര്യയും; ചിത്രങ്ങളും വീഡിയോയും വൈറൽ

അമിതാഭ് ബച്ചൻ്റെ വീട്ടിൽ നടത്തിയ പാർട്ടിയിൽ അതിഥികളായി ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കായി ബച്ചൻ കുടുംബം നടത്തിയ പാർട്ടിയിലാണ് ദുൽഖറും അമാലും പങ്കെടുത്തത്. മുംബൈയിലുള്ള ബച്ചൻ്റെ വീടായ ജൽസയിലായിരുന്നു പാർട്ടി.

ദീപാവലിയോടനുബന്ധിച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അമിതാഭിൻ്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും നന്ദി അർപ്പിച്ചു കൊണ്ടാണ് ദുൽഖറിൻ്റെ പോസ്റ്റ്. ദുൽഖറിനൊപ്പം ഒട്ടേറെ ബോളിവുഡ് സിനിമാ പ്രവർത്തകരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ഷാരൂഖ് ഖാന്‍, ഹേമമാലിനി, കരണ്‍ ജോഹര്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂർ, അനുഷ്ക, സാറാ അലി ഖാൻ, കത്രീന കൈഫ്, റാണി മുഖര്‍ജി, ബിപാഷ ബാസു, ടൈഗര്‍ ഷ്രോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. മുകേഷ് അംബാനി, വിരാട് കോലി തുടങ്ങിയ മറ്റു പ്രമുഖരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top