രണ്ടാം മത്സരത്തിനായി ജംഷഡ്പൂരും ഹൈദരാബാദും

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെആർഡി ടാറ്റ കോംപ്ലക്സിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ എടികെയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർന്ന ഹൈദരാബാദ് ആ പ്രകടനം കഴുകിക്കളയാനുള്ള ശ്രമത്തിലാണ്.
ഒഡീഷ എഫ്സിക്കെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ 10 പേരുമായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂർ വിജയം കുറിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ വിജയിച്ചത്. വിജയിച്ചെങ്കിലും ജംഷ്ഡ്പൂരിൻ്റെ പ്രകടനത്തിൽ അത്ര തൃപ്തി പരിശീലകനു തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രകടനം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമാക്കിയാവും ജംഷഡ്പൂരും ഇറങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here