തന്റേത് ഹോട്ട് സീറ്റ്, നാളെയും മേയർ സീറ്റിൽ ഉണ്ടാകുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ

എറണാകുളത്തെ കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ച് സമ്മർദ തന്ത്രവുമായി മേയർ സൗമിനി ജെയിൻ. സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ സ്ഥാനം രാജിവയ്ക്കുമെന്ന മുന്നറിയുപ്പുമായി രണ്ട് യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. അതേസമയം, തന്റേത് ഹോട്ട് സീറ്റാണെന്നും ,നാളെയും മേയർ സീറ്റിൽ ഉണ്ടാകുമെന്നും സൗമിനി ജെയിൻ പറഞ്ഞു.

യുഡിഎഫ് കൗൺസിലർമാരായ ഗീത പ്രഭാകരൻ ,ജോസ് മേരി എന്നിവരാണ് സൗമിനി ജെയിന് പിന്തുണയുമായി രംഗത്തെത്തിയത്. മേയർ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റിയാൽ തങ്ങൾ രാജിവയ്ക്കുമെന്ന് ഇവർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, സൗമിനി ജെയിൻ നടത്തുന്ന രാഷ്ട്രീയ ഗൂഢനീക്കമാണിതെന്ന് കൊച്ചി കോർപ്പറേഷൻ യുഡിഎഫ് കൺവീനർ മുരളീധരൻ ആരോപിച്ചു.

നാളെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് മേയർ വിഷയത്തിൽ തീരുമാനമെടുക്കാനിരിക്കെയാണ് നേതൃത്വത്തെ സമ്മർദത്തിലാക്കിയുള്ള സൗമിനി ജെയിന്റെ പുതിയ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top