ജിമെയിൽ ആപ്പിൽ ഇനി മുതൽ ഡാർക്ക് മൂഡ് തീം

ജിമെയിൽ ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ ഡാർക്ക് മൂഡ് തീം അവതരിപ്പിച്ചു. സെർവറിലെ തകരാറുകൾ ഒഴിവാക്കുന്നതിനായി ഘട്ടം ഘട്ടമായാണ് പുതിയ അപ്‌ഡേഷൻ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

എന്നാൽ, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഡാർക്ക് മൂഡ് തീം മുൻപ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.  ജിമെയിലിന്റെ ഈ പുതിയ സേവനം ആഴ്ചകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും.

അപ്‌ഡേഷൻ ആക്ടിവേറ്റ് ചെയ്യാൻ  ജിമെയിൽ സെറ്റിംഗ്‌സ് തുറക്കുക, ജനറൽ സെറ്റിംഗിസ് ഓപ്ഷനിൽ തീം എന്ന ഓപ്ഷൻ കാണാം. അതിൽ ഡാർക്ക് തീം
ഓപ്ഷൻ തെരഞ്ഞെടുക്കാം. ഐഒഎസ് 11ലും 12ലും 13ലും ഡാർക്ക് തീം ആക്ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിംഗ്‌സിൽ ഓപ്ഷനുകൾ ലഭ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top