സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

വരുന്ന സന്തോഷ് ട്രോഫി മത്സരത്തിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എസ്ബിഐ ഗോൾ കീപ്പർ വി മിഥുനാണ് ടീമിനെ നയിക്കുക. ഗോകുലം കേരള എഫ്സിയുടെ മുൻ പരിശീലകൻ ബിനോ ജോർജാണ് പരിശീലകൻ.

കേരളത്തിൻ്റെ സ്വന്തം ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയിൽ നിന്നാണ് കൂടുതൽ താരങ്ങളുള്ളത്. ആറു താരങ്ങളാണ് ഗോകുലത്തിൽ നിന്ന് കേരള ജേഴ്സി അണിയുക. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും എഫ്സി കേരളയിൽ നിന്നും മൂന്നു താരങ്ങൾ വീതം ഉണ്ട്.

കഴിഞ്ഞ നാലു സീസണുകളായി കേരള ടീമിൻ്റെ ഗോൾ കീപ്പറാണ് മിഥുൻ. 2018 സീസണിൽ 14 വർഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ മിഥുനായിരുന്നു വിജയശില്പി. പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ബംഗാളിൻ്റെ ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട മിഥുൻ ആ വർഷത്തെ കേരള ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എംഎസ്, വിബിൻ തോമസ്, അലക്സ് സാജി തുടങ്ങി കഴിഞ്ഞ സീസണിൽ കേരളത്തിനു വേണ്ടി കളിച്ച 7 താരങ്ങൾ ഇക്കുറിയും ടീമിലുണ്ട്. കഴിഞ്ഞ വർഷം കേരളത്തിന് സന്തോഷ് ട്രോഫിയിൽ യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top