Advertisement

കൊച്ചി മേയറെ മാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ പിടിവാശിയിൽ കോർപ്പറേഷൻ ഭരണം നഷ്ടമാകും: മുസ്ലിം ലീഗ് നേതാവ് ഹാരിസ് ട്വന്റിഫോറിനോട്

October 30, 2019
Google News 0 minutes Read

സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ കൂടുതൽ യുഡിഎഫ് കൗൺസിലർമാർ രംഗത്ത്. കോൺഗ്രസ് നേതാക്കൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സൗമിനി ജെയിനെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഈ തീരുമാനം കോർപ്പറേഷൻ ഭരണത്തെ ബാധിക്കുമെന്നും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ലീഗ് നേതാവുമായ ഹാരിസ് ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്തെ യുഡിഎഫിന്റെ നിർണ്ണായക ഭരണകേന്ദ്രമാണ് കൊച്ചി കോർപ്പറേഷൻ. നേതാക്കളുടെ പിടിവാശി കാരണം കോർപ്പറേഷൻ ഭരണം നഷ്ടമാകുമെന്നും അേേദ്ദഹം വ്യക്തമാക്കി.സൗമിനി ജെയിനെ മാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തിൽ മുന്നണിയിൽ ഭിന്ന അഭിപ്രായമാണുള്ളത്.

മേയറെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇന്നലെ രണ്ട് വനിത കൗൺസിലർമാർ രംഗത്ത് വന്നിരുന്നു. സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ യുഡിഎഫിന് കോർപ്പറേഷൻ ഭരണം നഷ്ടമാകുമെന്ന ഭീഷണിയാണ് വിമത വിഭാഗം ഉയർത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here