Advertisement

75% സ്ഥലത്തെ പുക ശമിപ്പിച്ചു, പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കും; മേയർ അനിൽ കുമാർ

March 9, 2023
Google News 2 minutes Read
kochi mayor

ബ്രഹ്‌മപുരത്തെ തീയണയ്ക്കാൻ ഊർജിത ശ്രമമെന്ന് കൊച്ചി മേയർ അനിൽ കുമാർ. നഗരസഭയും ജില്ലാ ഭരണ കൂടവും യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. 75 ശതമാനം സ്ഥലങ്ങളിൽ പുക ശമിപ്പിക്കാൻ കഴിഞ്ഞു. രാത്രിയിലും പ്രവർത്തിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തും.വായു മലിനീകരണത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക് നിർദേശം നൽകും. മാലിന്യ നീക്കം തടസപ്പെട്ട അവസ്ഥ ഉണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ ബ്രഹ്‌മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. തീ പൂർണമായി അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കും. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബ്രഹ്‌മപുരം തീപിടുത്തം മനുഷ്യനിര്‍മിതമാകാനുള്ള സാധ്യതയില്ല; കളക്ടറുടെ റിപ്പോര്‍ട്ട്

അതേസമയം എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ് ഷാജഹാന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു.

Story Highlights: Brahmapuram fire Smoke issue will be resolved, says kochi mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here