കൊച്ചിയിലെ മാലിന്യ പ്രശ്നം: കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടെടുത്ത കേസ് പരിഗണിക്കവെയാണ് കൊച്ചിയിൽ ഖര – ജൈവ മാലിന്യ ശേഖരണം നടക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം ഉയർത്തിയത്. മൂന്ന് മാസമായി മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസമായി ശേഖരിക്കുന്നില്ല. ഇനി എന്ത് മാറ്റമാണ് ഉണ്ടാകുക എന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുന്നയിച്ചു. Kerala High Court criticizes Kochi Corporation over Waste Disposal
തന്റെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ കൊച്ചി കോർപ്പറേഷൻ ഏഴാം സ്ഥാനത്താണെന്നും കോടതി വിമർശിച്ചു. എന്നാൽ, ബ്രഹ്മപുരത്ത് ഒരു വർഷത്തിനുള്ളിൽ ബയോ ഡിഗ്രേഡബിൾ പ്ലാൻ്റ് വരും. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
കൊച്ചിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സംബന്ധിച്ച വിഷയം അടുത്ത തവണ കാര്യമായി പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ചിന്നക്കനാലിൽ ആന പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച സംഭവത്തിൽ അടിയന്തര നടപടി എടുക്കാനും കോടതി നിർദേശിച്ചു. സ്ഥലത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണം. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
Story Highlights: Kerala High Court criticizes Kochi Corporation over Waste Disposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here