Advertisement

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് കരാറിൽ തീരുമാനമെടുക്കാതെ കോർപ്പറേഷൻ; അന്തിമതീരുമാനം കരാർ യോഗ്യത നേടിയ കമ്പനിയുടെ നടത്തിപ്പ് നരിട്ട് കണ്ട് പരിശോധിച്ച ശേഷം

August 19, 2023
Google News 2 minutes Read
brahmapuram waste plant biomining agreement

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് കരാറിൽ തീരുമാനമെടുക്കാതെ കോർപ്പറേഷൻ. കരാർ യോഗ്യത നേടിയ കമ്പനിയുടെ നടത്തിപ്പ് കോർപ്പറേഷൻ പ്രതിനിധി സംഘം നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാകും അന്തിമതീരുമാനം. ഉയർന്ന മാലിന്യ സംസ്‌കരണ നിരക്ക് പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് നടപടികൾ നീളുന്നത്. ( brahmapuram waste plant biomining agreement )

തീപ്പിടുത്തമുണ്ടായി 5 മാസം പിന്നിട്ടുമ്പോഴാണ് ബയോമൈനിംഗിന് ഇനി ആരെന്ന ചർച്ചകൾ സജീവമാകുന്നത്. 8 കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തെങ്കിലും രണ്ടെണ്ണമാണ് യോഗ്യത നേടിയത്. പുനൈയിലെ ഭൂമി ഗ്രീൻ എനർജിക്കാണ് കൂടുതൽ സാധ്യത. ടണ്ണിന് 1699 രൂപ വെച്ചാണ് കരാർ. മറ്റൊരു കമ്പനിയായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊലുഷൻസിന് ടണ്ണിന് 4640 രൂപയും. ടണ്ണിന് 1156 രൂപ നീരക്കിൽ 55 കോടി രൂപയ്ക്കായിരുന്നു സോണ്ടയുമായുള്ള കരാർ. ഭൂമി ഗ്രീനുമായുള്ള കരാർ അംഗീകരിച്ചാൽ 119 കോടി രൂപയാകും ആകെ തുക. വലിയ നിരക്കിൽ തിരക്ക് കൂട്ടി കമ്പനിയെ ഏൽപിക്കുന്നതിലാണ് പ്രതിപക്ഷത്തിൻറെ ആക്ഷേപം. മാലിന്യം വലിയ അളവിൽ കരാർ നൽകുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലെന്നും പരാതിയുണ്ട്.

നേരത്തെ സോണ്ടാ ഇൻഫ്രാടെക്ക് 25 ശതമാനം മാത്രം ബയോമൈനിംഗ് പൂർത്തിയാക്കിയപ്പോഴായിരുന്നു ബ്രഹ്‌മപുരത്ത് തീപ്പിടുത്തം ഉണ്ടായത്. ബയോമൈനിംഗ് ഒരിക്കൽ ചുവട് പിഴച്ചതിനാൽ കരുതലോടെയാണ് കോർപ്പറേഷന്റെ തുടർനീക്കങ്ങൾ. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാരും,വിദഗ്ധരും ഉൾപ്പെടുന്ന 15 അംഗ സംഘം പുനൈയിലെ ഭൂമി ഗ്രീൻ പ്ലാൻറ് സന്ദർശിക്കും. 16 മാസമെന്ന കുറഞ്ഞ സമയത്തിൽ ബയോമൈനിംഗ് പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം.

Story Highlights: brahmapuram waste plant biomining agreement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here