സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.

എൺപതുകളിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഗുരുദാസ് ദാസ് ഗുപ്ത 1985ൽ രാജ്യസഭാ അംഗമായിരുന്നു.  2004ൽ പശ്ചിമബംഗാളിലെ പൻസ്‌കുരയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ പശ്ചിമബംഗാളിലെ ഘട്ടാലിനെ ലോക്‌സഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ടുജി സ്‌പെക്ട്രം കേസിൽ ജെപിസി അംഗങ്ങളിൽ ഒരാളായിരുന്നു. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top