പാലാരിവട്ടം മേൽപാലം അഴിമതി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം വേണമെന്ന ആവശ്യമാണ് പ്രതികൾ ഇന്ന് കോടതിയിൽ സമർപ്പിക്കുക.
റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതി, ക്യാംമ്പ് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിൽ പ്രതികളെ ഹാജരാക്കും. റിമാന്റ് കാലാവധി ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരാക്കുന്നത്. ഒന്നാം പ്രതി കരാർ കമ്പനി എംഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടിഒ സൂരജ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here