ആളുകൾ അഴിമതി മൂടി വെക്കാനും ഊതി വീർപ്പിക്കാനും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അഴിമതി മൂടിവെയ്ക്കാനും ഊതി വീർപ്പിക്കാനും ആളുകൾ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനാണെങ്കിലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു തരത്തിലുള്ള ഇടപെടലുകളം അംഗീകരക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റേയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച കോൺഫറൻസ് ഹാളിന്റേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതി ഇല്ലാതാവാൻ ഓരോ വ്യക്തികളും പരിശ്രമിക്കണം. ജനങ്ങൾ ഒറ്റക്കെട്ടായി അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.അഴിമതി ഇല്ലാതാക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
അഴിമതി വിമുക്ത മതനിരപേക്ഷ കേരളമാണ് തങ്ങളുടെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. ചില തലങ്ങളിൽ അഴിമതി പൂർണമായി ഇല്ലാതായി. എന്നാൽ എല്ലായിടത്തും അത് ആയിട്ടില്ല. അഴിമതിക്കതിരെ വിജിലൻസ് നടത്തുന്ന നടപടികൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2017, 2018 എന്നീ വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഓണർ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here