ബിനീഷ് ബാസ്റ്റിന്റെ മീം പങ്കുവച്ച് കേരളാ പൊലീസ്; എന്നും നിങ്ങൾക്കൊപ്പം എന്ന് ക്യാപ്ഷൻ

നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തിയ വേദിയിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പുതിയ ട്രോൾ. എന്നും നിങ്ങൾക്കൊപ്പം എന്ന പേരിൽ കൊടുത്ത മീം ട്രോളിൽ സിനിമയിലെ ബിനീഷ് സെബാസ്റ്റ്യന്റെ ചിത്രങ്ങളാണുപയോഗിച്ചിരിക്കുന്നത്.

Read Also: പട്ടിയോട് കാണിക്കുന്ന പരിഗണനപോലും ഉണ്ടായിരുന്നില്ല; ഏറ്റവും അധികം അപമാനിച്ചത് പ്രിൻസിപ്പൽ’: ബിനീഷ് ബാസ്റ്റിൻ

ഇന്നലെ വൈകിട്ട് നടന്ന സംഭവം വൈറലായ ശേഷം ഇന്ന് രാവിലെയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഈ ട്രോൾ വന്നിരിക്കുന്നത്. ‘നമ്മുടെ പേജ്, നിങ്ങൾ വളർത്തിയതാണ് ഈ പേജ്, നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങളോടൊപ്പം തന്നെയാണ് ഈ പേജും. തെറ്റിനൊപ്പമല്ല.. നിങ്ങൾക്കൊപ്പം.. നേരിനൊപ്പം…’ എന്നാണ് ട്രോളിലെ വാചകങ്ങൾ. പക്ഷെ മീമിൽ പൊലീസിന്റെ ലോഗോ ഇല്ലെന്നത് ശ്രദ്ധേയമാണ്. പോസ്റ്റിന് താഴെ ഇതൊക്കെ വാളയാർ കേസ് മുക്കാനുള്ള സൈക്കോളജിക്കൽ മൂവല്ലേ എന്ന തരത്തിലുള്ള കമന്റുകൾ ധാരാളമായുണ്ട്.

പാലക്കാട് മെഡിക്കൽ കോളജിൽ നടന്ന കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി.

അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top