Advertisement

വിവാഹം കഴിക്കണമെങ്കിൽ സഹോദരിയുടെ നഗ്‌നചിത്രങ്ങൾ വേണം; നഗ്‌നദൃശ്യങ്ങൾ കാമുകന് അയച്ചു കൊടുത്ത യുവതി അറസ്റ്റിൽ

November 1, 2019
0 minutes Read

വിവാഹം കഴിക്കണമെങ്കിൽ സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ വേണമെന്ന കാമുകന്റെ ആവശ്യം അംഗീകരിച്ച് സഹോദരിയുടെ നഗ്‌നദൃശ്യങ്ങൾ അയച്ചു കൊടുത്ത യുവതി അറസ്റ്റിൽ. മുംബൈയിലെ ബൈക്കുളയിലാണ് സംഭവം.  ബൈക്കുള സ്വദേശിനിയായ യുവതിയും വിവാഹിതനായ ദിനേഷ് എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. മൂന്നു കുട്ടികളുടെ പിതാവായ ഇയാൾ, യുവതിയെ വിവാഹം കഴിക്കണമെങ്കിൽ സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ വേണമെന്നാവശ്യപ്പെടുകയായിരുന്നു.

തുടർന്ന് യുവതി തന്റെ സഹോദരി കുളിക്കുന്ന ദൃശ്യങ്ങൾ യുവാവിനെ വീഡിയോ കോൾ ചെയ്ത് കാണിക്കുകയായിരുന്നു. ഈ സമയം യുവാവ് ഫോണിൽ സ്‌ക്രീൻ ഷോട്ട് എടുക്കുകയായിരുന്നു. ചിത്രങ്ങൾ ദിനേഷിന്റെ ഭാര്യ കാണുകയും വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. വീട്ടുകാർ യുവതിയെ ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

നവരാത്രി ദിനത്തിൽ യുവതിയുടെ സഹോദരിയും ദിനേഷുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പെൺകുട്ടി ദിനേഷിന്റെ മുഖത്ത് അടിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് കുറ്റ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ ദിനേഷ് ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top