Advertisement

ടൂറിസ്റ്റ് വിസയിൽ ഒരു മാസത്തിനകം സൗദി സന്ദർശിച്ചത് മുക്കാല്‍ ലക്ഷത്തോളം പേര്‍

November 1, 2019
Google News 1 minute Read

ടൂറിസ്റ്റ് വിസയില്‍ ഒരു മാസത്തിനകം മുക്കാല്‍ ലക്ഷത്തോളം പേര്‍ സൗദി സന്ദർശിച്ചതായി റിപ്പോര്‍ട്ട്. ചൈനക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. രണ്ടാം സ്ഥാനത്ത് ബ്രിട്ടനും മൂന്നാമത് അമേരിക്കയുമാണ്. 90 ദിവസം വരെ ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ കഴിയാം.

ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തുടങ്ങി 33 ദിവസത്തിന്നകം 77,069 ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചതായാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചത് ചൈനക്കാര്‍ക്കാണ്. 17,988 വിസകള്‍ ചൈനക്കാര്‍ക്ക് അനുവദിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന് 17,777 ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു. അമേരിക്കയ്ക്ക് 8926 -ഉം മലേഷ്യയ്ക്ക് 7158-ഉം കാനഡയ്ക്ക് 5413-ഉം ഫ്രാന്‍സിന് 3097-ഉം കസാക്കിസ്ഥാനും ഓസ്ട്രേലിയക്കും 1685 വീതവും, ജര്‍മനിക്ക് 1674-ഉം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 11,693-ഉം ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു. സെപ്തംബര്‍ 27-നും ഒക്ടോബര്‍ മുപ്പത്തിനുമിടയില്‍ 28,190 വിദേശികള്‍ ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ എത്തിയതായും റിപോര്‍ട്ട് പറയുന്നു.

സെപ്തംബര്‍ അവസാനമാണ് 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ – ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയത്. ചുരുങ്ങിയത് 6 മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് ഉള്ളവര്‍ക്കാണ് വിസ അനുവദിക്കുക. ടൂറിസ്റ്റ് വിസയില്‍ 90 ദിവസം വരെ സൗദിയില്‍ കഴിയാം. ഓണ്‍ അറൈവല്‍ ആയോ, ഓണ്‍ലൈന്‍ ആയോ വിസ അനുവദിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതാത് രാജ്യങ്ങളിലെ സൗദി എംബസികള്‍ വഴി ടൂറിസ്റ്റ് വിസ അനുവദിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here