സൗദിയിൽ അടുത്ത വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

വൻകിട പദ്ധതികൾ തുടരുമെന്ന പ്രഖ്യാപനത്തോടെ സൗദി അറേബ്യയുടെ അടുത്ത വർഷത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു. 10,200 കോടി റിയാൽ ചെലവും 8330 കോടി റിയാൽ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
രാജ്യത്ത് തുടരുന്ന വൻകിട പദ്ധതികൾ മുടക്കം കൂടാതെ തുടരും. ഇതിന് പുറമെ പാർപ്പിട പദ്ധതികൾ, സ്വകാര്യവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുഞ ബജറ്റാണ് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ അവതരിപ്പിച്ചത്. എണ്ണയിതര വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വിദേശ തൊഴിലാളികൾക്കും ആശ്രിത വിസയിൽ രാജ്യത്ത കഴിയുന്നവർക്കുമുളള ലെവി തുടരും. ഇതിൽ നിന്നുളള വരുമാനത്തിന് പുറമെ വിനോദ മേഖലയിൽ നിന്ന് കൂടുതൽ വരുമാനവും പ്രതീക്ഷിക്കുന്നു. ഈ വർഷം സാമ്പത്തിക മേഖലയിൽ വളർച്ച കൈവരിച്ചതായും മന്ത്രി പറഞ്ഞു.
Read Also : സൗദിയിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുന്നു
8330 കോടി റിയാൽ വരവും 10200 കോടി റിയാൽ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 1870 കോടി റിയാലിന്റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. നടപ്പു വർഷത്തെ അപേക്ഷിച്ച് അടുത്ത വർഷം പൊതു ചെലവ് കുറക്കും. തുടർച്ചയായ ഏഴാം വർഷമാണ് സൗദി അറേബ്യ കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. സന്തുലിത ജബറ്റ് അവതരിപ്പിക്കുന്നതുവരെ ലെവി ഉൾപ്പെടെയുളള സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here