അട്ടപ്പാടിയിലുണ്ടായത് ഗുജറാത്ത് മോഡൽ വ്യാജ ഏറ്റുമുട്ടലെന്ന് പികെ കുഞ്ഞാലിക്കുട്ടി

അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായത് ഗുജറാത്ത് മോഡല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഏകപക്ഷീയമായ കൊലപാതകമാണ് അരങ്ങേറിയത്. ജനങ്ങളെയും ഘടക കക്ഷകളെയും വിശ്വസിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം റിയാദില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു പൗരനെയും വെടിവെച്ചുകൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. വെടിവെക്കാന്‍ അധികാരവുമില്ല. വ്യാജ ഏറ്റുമുട്ടലാണോ എന്ന് സംശയമുണ്ട്. നിലവിലെ സാഹചര്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പിഎസ്‌സി പരീക്ഷയിലെ ക്രമക്കേടും മാര്‍ക്കുദാനവും ഗുരുതര പ്രശ്‌നങ്ങളാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. അടുത്ത യുഡിഎഫ് യോഗം ഇത് വിശദമായി പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേ സമയം, മന്ത്രി കെ ടി ജലീലിനെതിരെ സമരം ശക്തമാക്കുമെന്ന് കെ പി എ മജീദ് വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് യു ഡി എഫ് ശക്തമായ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പിവി അബ്ദുല്‍ വഹാബ് എംപി എന്നിവര്‍ക്കു പുറമെ കെഎംസിസി സൗദി ദേശീയ സമിതി നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here