സഞ്ജു ഇല്ല; ദുബേ ടീമിൽ: ഇന്ത്യക്ക് ബാറ്റിംഗ്

ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ മഹ്മൂദുല്ല ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഓൾറൗണ്ടർ ശിവം ദുബേ ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല.
രോഹിതും ധവാനും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ലോകേഷ് രാഹുൽ മൂന്നാം നമ്പറിൽ പാഡണിയും. ശ്രേയാസ് അയ്യർ, റിഷഭ് പന്ത് എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരായി കൃണാൽ പാണ്ഡ്യയും വാസിംഗ്ടൺ സുന്ദറും അരങ്ങേറ്റക്കാരൻ ശിവം ദുബെയും ടീമിലെത്തി. ദീപക് ചഹാറും ഖലീൽ അഹ്മദുമാണ് പേസ് ബൗളർമാർ. യുസ്‌വേന്ദ്ര ചഹാലാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ.
മൂന്ന് ടി-20കളാണ് പരമ്പരയിലുള്ളത്. നവംബർ ഏഴിനു രാജ്കോട്ടിലും 10നു നാഗ്പൂറിലുമാണ് മറ്റ് രണ്ട് മത്സരങ്ങൾ. ഷാക്കിബ് അൽ ഹസൻ്റെ അഭാവത്തിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത മഹ്മൂദുല്ലയ്ക്ക് പരമ്പര കടുത്ത വെല്ലുവിളിയാവും. ജയത്തിനൊപ്പം ഷാക്കിബ് ഇല്ലാത്തെ ടീമിനോടുള്ള ആരാധകരുടെ സമീപനവും മഹ്മൂദുല്ലക്ക് വെല്ലുവിളിയാകും.
അതേ സമയം, അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം തിരഞ്ഞെടുപ്പിലാണ് ഇന്ത്യയുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പരമ്പര ജയത്തിനൊപ്പം ലോകകപ്പും ടീം മാനേജ്മെൻ്റിൻ്റെയും ക്യാപ്റ്റൻ്റെയും പരിഗണയിലുണ്ടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here