വാഹനം വില്‍പ്പനയ്ക്കുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തില്‍ ഒരേ വാഹനത്തിന്റെ ചിത്രം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒഎല്‍എക്‌സില്‍ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇതുവരെ ഒരു വാഹനത്തിന്റെ പേരില്‍ മാത്രം ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് വ്യക്തമാക്കി.
പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം. വാഹനം ഇഷ്ടപ്പെട്ടാല്‍ അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ വഴി കൈമാറാന്‍ ആവശ്യപ്പെടും. അന്വേഷണത്തില്‍ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ശ്രദ്ധിക്കുക സൂക്ഷിക്കുക
ഒരേ വാഹനത്തിന്റെ ചിത്രം ‘വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തില്‍’ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ഒഎല്‍എക്‌സില്‍ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിന്റെ പേരില്‍ ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാര്‍ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാല്‍ അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ വഴി കൈമാറാന്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക.. ഇത്തരം ഇടപാടുകളില്‍ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here