വിദേശ ടൂറിസ്റ്റുകൾ മാന്യമായ വസ്ത്രം ധരിക്കുകയും സൗദി സംസ്കാരം സംരക്ഷിക്കുകയും ചെയ്യണമെന്ന് ടൂറിസം വകുപ്പ്

സൗദിയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ മാന്യമായ വസ്ത്രം ധരിക്കുകയും സൗദിയുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുകയും വേണമെന്ന് സൗദി ടൂറിസം വകുപ്പ് നിര്‍ദേശിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ 50 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി.
ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ടൂറിസ്റ്റുകള്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചത്. മതം, സംസ്കാരം, സൗദിയുടെ പാരമ്പര്യം തുടങ്ങിയവയെ ബഹുമാനിക്കണം. രാജ്യത്തെ ചരിത്ര ശേഷിപ്പുകളും, പ്രകൃതി വിഭവങ്ങളും, വരുമാന സ്രോതസ്സുകളും സംരക്ഷിക്കണം. മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാനോ, വില്‍ക്കാനോ, വാങ്ങാനോ പാടില്ല. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം.- ടൂറിസം വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഒരു ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ എത്തിയതായി ജനറല്‍ എന്‍റര്‍ടൈന്മെന്‍റ് അതോറിറ്റി അറിയിച്ചു. റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവലില്‍ ഇതുവരെ 50 ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയതായും അതോറിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം കലാ-സാംസ്കാരിക പരിപാടികളാണ് സീസണ്‍ ഫെസ്റ്റിവലില്‍ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here