Advertisement

വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച പറ്റിയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

November 4, 2019
Google News 0 minutes Read

വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച പറ്റിയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന വാദം തള്ളി മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവനും രംഗത്തെത്തി. വാളയാർ കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും, സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാനോ പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കാനോ പ്രോസിക്യൂട്ടർ തയ്യാറായില്ലെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാൻ പി. സുരേഷ് കുറ്റപ്പെടുത്തിയത്. വിധി പറഞ്ഞ കോടതിക്കും ജാഗ്രതക്കുറവുണ്ടായെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.

താനാണ് പ്രോസീക്യൂട്ടറെങ്കിൽ തുടക്കത്തിൽ തന്നെ വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമായിരുന്നുവെന്നായിരുന്നു അഡ്വ ജലജ മാധവന്റെ പ്രതികരണം. പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന വാദവും തള്ളിക്കളയുകയാണെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ജലജ മാധവൻ പറഞ്ഞു.

ഇതിനിടെ കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഏകദിന ഉപവാസം നടത്തി. നാളെ ജില്ലയില്‍ യു ഡി എഫ് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here