Advertisement

കാൽ നൂറ്റാണ്ടിന് ശേഷം മലയാളത്തിൽ എആർ റഹ്മാൻ എത്തുന്നു; ഗാനം ആലപിച്ച് വിജയ് യേശുദാസ്

November 4, 2019
Google News 1 minute Read

കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മാസ്മരിക സ്ംഗീതജ്ഞൻ എആർ റഹ്മാൻ മലയാളത്തിൽ ഗാനം ഒരുക്കുന്നു. ഗായകൻ വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞു. സംവിധായകൻ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.

കുവൈറ്റില്‍ ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച എന്‍ബിടിസി ഫെസ്റ്റീവ് നൈറ്റ് 2019 ലാണ്‌  ബ്ലെസ്സി വിജയ് യേശുദാസ്,  എആർ റഹ്മാന്റെ സംഗീതത്തിൽ പാടിയെന്ന കാര്യം വെളിപ്പെടുത്തുന്നത്. എബ്രഹാമിന്റെ ഒരു പ്രൊജക്ടിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നും, മൂന്ന് വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജിനൊപ്പം തുടങ്ങിയ പ്രോജക്ടിന്റെ ഷൂട്ടിംഗ് പകുതിയും കഴിഞ്ഞുവെന്നും ബ്ലെസ്സി പറഞ്ഞു.

Read Alsoമകനൊപ്പം കീബോർഡ് വായിച്ച് എആർ റഹ്മാൻ; വീഡിയോ വൈറൽ

1992ൽ പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആർ റഹ്മാൻ മലയാളത്തിൽ യോധയ്ക്ക് വേണ്ടി സംഗീതം നിർവഹിച്ചിട്ടുണ്ട്. എആർ റഹ്മാൻ മലയാളത്തിൽ ചെയ്ത ഏക ഗാനവും യോധയിലേതാണ്. 1992ന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച റഹ്മാൻ നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് മലയാളികൾക്കായി സംഗീതം ഒരുക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി ഒരുക്കുന്ന ചിത്രമാണിത്. ജോലി തേടി ഗൾഫിൽ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിർമ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here