മകനൊപ്പം കീബോർഡ് വായിച്ച് എആർ റഹ്മാൻ; വീഡിയോ വൈറൽ

എആർ റഹ്മാനെപ്പറ്റി ഏറെ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. മറക്കാനാവാത്തെ ഒട്ടേറെ ഗാനങ്ങൾ സൃഷ്ടിച്ചിട്ടുള്ള അദ്ദേഹം ഓസ്കാർ ജേതാവ് കൂടിയാണെന്നും നമുക്കറിയാം. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു വീഡിയോ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

തൻ്റെ മകൻ എആർ അമീനുമൊത്തുള്ള കീബോർഡ് വായനയാണ് അദ്ദേഹം പങ്കുവെച്ചത്. ‘ജാമിങ് വിത്ത് എ ആര്‍ അമീന്‍’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കു വച്ചിരിക്കുന്നത്. നാലു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ വളരെ വേഗം വൈറലായി. പലരും ‘ഭാവി റഹ്മാന്‍’ എന്നാണ് അമീനെ പ്രശംസിക്കുന്നത്.

താൻ മികച്ച പാട്ടുകാരനും സംഗീതജ്ഞനുമാണെന്ന് അമീൻ മുൻപും തെളിയിച്ചിട്ടുണ്ട്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒകെ ജാനു’ എന്ന ചിത്രത്തിലെ ‘മൗല വാ സലിം…’ എന്ന ഗാനം പാടിയത് അമീന്‍ ആയിരുന്നു. അന്ന് അമീനെ ഒട്ടേറെ പേർ അഭിനന്ദിച്ചിരുന്നു. പിന്നീട് തമിഴ് പോപ്പ് സംഗീതം അവതരിപ്പിച്ചും അമീന്‍ ശ്രദ്ധ നേടി. അമീന്റെ ആദ്യ സിംഗിള്‍ ഗാനമായിരുന്നു അത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top