Advertisement

40-ലും 20-ന്റെ വേഗം; ഫാഫ് ഡ്യൂ പ്ലെസിസിന്റെ ക്യാച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

12 hours ago
Google News 5 minutes Read

അമേരിക്കയിലെ ഓക്ക്ലാന്‍ഡില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ടൂര്‍ണമെന്റ്. എംഐ ന്യൂയോര്‍ക്കും ടെക്സസ് സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ആ വൈറല്‍ ക്യാച്ച്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് ഒറ്റക്കൈ കൊണ്ട് അതിശയിപ്പിക്കുന്ന തരത്തില്‍ പന്ത് പിടിച്ചെടുക്കുന്നത് വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത്.

40-ാം വയസ്സിലും 20-കാരന്റെ ചുറുചുറുക്കാണ് താരത്തിനെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും കുറിക്കുന്നത്. ഫാഫ് ഡു പ്ലെസിസ് തന്റെ വലതുവശത്തേക്ക് ചാടി ക്യാച്ച് എടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഇന്നിംഗ്സിന്റെ 14-ാം ഓവറില്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്‍ ആദം മില്‍നെയുടെ പന്തില്‍ ഓഫ് സൈഡിലൂടെ പന്ത് ബൗണ്ടറി ലക്ഷ്യം വെച്ച് പറത്തി വിടാനുള്ള തന്ത്രമാണ് ഡു പ്ലെസിസ് സുന്ദരമായ ക്യാച്ചോടെ ഇല്ലാതാക്കിയത്. ബ്രേസ്വെല്ലും മോണങ്ക് പട്ടേലും തമ്മിലുള്ള 97 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ബ്രോസെ്‌വെല്ലിന്റെ പുറത്താകലോടെ തകര്‍ന്നത്.

Story Highlights : Faf du Plessi’s catch goes viral on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here