Advertisement

50 മുട്ട കഴിക്കാൻ 2000 രൂപയുടെ പന്തയം; 42ആമത്തെ മുട്ടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

November 5, 2019
0 minutes Read

50 മുട്ട കഴിക്കാൻ 2000 രൂപ പന്തയം വെച്ച യുവാവ് 42 മുട്ട കഴിച്ചപ്പോഴേക്കും കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. 42കാരനായ സുഭാഷ് യാദവാണ് മുട്ട കഴിച്ച് മരണപ്പെട്ടത്.

യാദവും സുഹൃത്തും കൂടി മുട്ട കഴിക്കാൻ ഇറങ്ങിയതാണ്. കഴിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ ഒരു തർക്കം. തർക്കത്തിനൊടുവിൽ 50 മുട്ട കഴിക്കുന്നതിന് 2000 രൂപ ഇരുവരും തമ്മിൽ പന്തയം വെച്ചു. ശേഷം പുഴുങ്ങിയ 50 മുട്ടകൾ ഇവർ വാങ്ങുകയും സുഭാഷ് മുട്ട കഴിക്കാൻ തുടങ്ങുകയും ചെയ്തു. 41 മുട്ടകൾ കഴിച്ചു തീർത്ത് 42ആമത്തെ മുട്ട കഴിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷപ്പെടുത്താനായില്ല. അമിതാഹാരം മൂലമാണ് സുഭാഷ് മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top